പ്രിയ അധ്യാപക സുഹൃത്തുക്കളേ, നിങ്ങളുടെ സ്കൂള്‍ കൈവരിച്ച പഠന നേട്ടങ്ങളും മറ്റ് വിശേഷങ്ങളും ഈ ബ്ലോഗിലേക്ക് പങ്കുവയ്ക്കൂ...മറ്റ് സ്കൂളുകള്‍ക്ക് അതൊരു പ്രചോദനമാകട്ടെ..വിദ്യാലയവുമായി ബന്ധപ്പെട്ട നിങ്ങളുടെ രചനകള്‍, വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍,വിവിധ പാഠഭാഗങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ICT ഫയല്‍സ് എന്നിവ shellukj@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 9037730932 എന്ന വാട്ട്സ്അപ്പ് നമ്പറിലോ അയച്ചു തരൂ..നമ്മുടെ കുട്ടികള്‍ക്ക് മികച്ച പഠനാനുഭവങ്ങള്‍ ഒരുക്കുന്നതിനായി നമുക്ക് കൈകോര്‍ക്കാം.Contact shellukj@gmail.com - 9037730932

5 കലകളുടെ നാട്


NIT V



കൂടിയാട്ടം


തൃശൂര്‍ പൂരം






ഓണം  ഐതിഹ്യങ്ങൾ

മഹാബലി

വാമനനും മഹാബലിയും, ഒരു എണ്ണച്ഛായ ചിത്രം
ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത്‌ തന്നെ. അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്‌. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തി. ആണ്ടിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഒരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം.
എന്നാൽ മറ്റൊരു ഭാഷ്യവും ഉണ്ട്. മഹാബലിയുടെ ദുരഭിമാനം തീർക്കാനായാന്‌ വാമനൻ അവതാരമെടുത്തത് എന്നാണ്‌. മഹാബലി പിന്നീട് വാമനൻ ആരാണെന്ന് മനസ്സിലാക്കുകയും തന്റെ പാപ പരിഹാരാർത്ഥം മൂന്നാമത്തെ അടി വക്കാനായി സ്വന്തം തല കാണിച്ചു കൊടുക്കുകയും ചെയ്തു. വിഷ്ണു മഹാബലിയെ മോക്ഷ പ്രാപ്തനാക്കുകയും ജനിമൃതിയുടെ കരങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു എന്നുമുള്ള ഈ ഐതിഹ്യത്തിനു പക്ഷേ, അത്ര പ്രചാരമില്ല

ശ്രീബുദ്ധൻ

മാവേലിപുരാണം പോലെ സ്വാധീനമില്ലെങ്കിലും ശ്രീബുദ്ധനുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കഥകളും ഉണ്ട്‌. സിദ്ധാർത്ഥ രാജകുമാരൻ ബോധോദയത്തിന്‌ ശേഷം ശ്രവണപദത്തിലേക്ക്‌ പ്രവേശിച്ചത്‌ ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നുവെന്ന്‌ ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നു. ബുദ്ധമതത്തിന്‌ ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണമെന്ന്‌ അവർ സമർത്ഥിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയത് ഇതിന്‌ ശക്തമായ തെളിവാണ്‌. 
ബുദ്ധമത വിശ്വാസിയും, പ്രജാസുഖത്തെ ലക്ഷ്യമായി ഏറ്റവും കാര്യക്ഷമമായി ഭരണം നടത്തിയിരുന്നതുമായ ഒരു കേരളചക്രവർത്തിയെ ബ്രാഹ്മണരുടേയും, ക്ഷത്രിയരുടേയും ഉപജാപവും , കൈയ്യൂക്കുംകൊണ്ട് അദ്ദേഹം ബൗദ്ധനാണെന്ന ഒറ്റക്കാരണത്താൽ ബഹിഷ്ക്കരിച്ച് ബ്രാഹ്മണമതം പുനഃസ്ഥാപിച്ചതിന്റെ ഓർമ്മ , കേരളത്തിലെ വിളയെടുപ്പുത്സവത്തോടൊപ്പം ആഘോഷിക്കുന്നതാണ് ഓണം. "ഓണം, തിരുവോണം" എന്നീ പദങ്ങൾ ശ്രാവണത്തിന്റെ തദ്ഭവങ്ങളാണ്. ശ്രാവണം എന്ന സംജ്ഞ ബൗദ്ധമാണ്. ബുദ്ധശിഷ്യൻമാർ ശ്രമണന്മാർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബുദ്ധനെത്തന്നെയും ശ്രമണൻ എന്നു പറഞ്ഞുവന്നിരുന്നു. വിനോദത്തിനും, വിശ്രമത്തിനും ഉള്ള മാസമാണ് ശ്രാവണം. ഓണത്തിന് മഞ്ഞ നിറം പ്രധാനമാണ്. ഭഗവാൻ ബുദ്ധൻ ശ്രമണപദത്തിലേക്ക് പ്രവേശിച്ചവർക്ക് മഞ്ഞവസ്ത്രം നൽകിയതിനെയാണ് ഓണക്കോടിയായി നൽകുന്ന മഞ്ഞമുണ്ടും, മഞ്ഞപ്പൂകളും മറ്റും സൂചിപ്പിക്കുന്നത്. ഓണപ്പൂവ്വ് എന്നു പറയുന്ന മഞ്ഞപ്പൂവിന് അഞ്ച് ദളങ്ങളാണുള്ളത് അത് ബുദ്ധധ‌‌ർമ്മത്തിലെ പഞ്ചശീലങ്ങളുടെ പ്രതീകമായി കരുതി വരുന്നു. ബുദ്ധമതം കേരളത്തിൽ ഇല്ലാതാക്കാൻ അക്രമങ്ങളും , ഹിംസകളും നടത്തിയിട്ടുണ്ട്. അവയുടെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും , ചേരിപ്പോരും , വേലകളിയും, പടേനിയും മറ്റും. ബുദ്ധമതത്തെ ആട്ടിപ്പുറത്താക്കാൻ നമ്പൂതിരിമാർ ആയുധമെടുത്തിരുന്നു എന്ന് സംഘകളിയുടെ ചടങ്ങികളിൽ തെളിയുന്നുണ്ട്. ബൗദ്ധസംസ്ക്കാരം വളർച്ചപ്രാപിച്ചിരുന്ന തമിഴകത്ത് മുഴുവനും, പാണ്ഡ്യരാജധാനിയായിരുന്ന മധുരയിൽ പ്രത്യേകിച്ചും ഓണം മഹോത്സവമായി കൊണ്ടാടിയിരുന്നു. 'മധുരൈ കാഞ്ചി' എന്ന കൃതിയിൽ ഓണത്തെപ്പറ്റി പരാമർശങ്ങളുണ്ട്.
ഓണവുമായി ബന്ധപ്പെട്ട് കൂടുതൽ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യു 


 പച്ചോല കൊണ്ടുണ്ട്‍ാക്കിയ പച്ചതത്ത














ചില നാടൻ കളികൾ

കേരളത്തിലെ നാടൻ കളികൾ വളരെയധികം ഉണ്ട്. ഗ്രാമങ്ങളുടെ ആത്മാവ് തന്നെ  നാടൻകളികളിൽ കൂടിയാണ്. ചെറുപ്പ കാലങ്ങളിൽ അവധിക്കാലം എന്ന് പറഞ്ഞാൽ പലവിധ കളികളിലൂടെയയിരുന്നു തീർത്തിരുന്നത്‌. രാവിലെ വല്ലതും കഴിച്ചു എന്ന് വരുത്തി വീട്ടിൽ നിന്നിറങ്ങുന്ന കുട്ടികൾ കളികൾക്ക് ശേഷം വളരെ താമസിച്ചായിരുന്നു വീടുകളിൽ മടങ്ങി എത്തിയിരുന്നത്. കുട്ടികൾക്ക് ശാരീരികമായി നല്ലതായിരുന്നു ഈ "നാടൻ കളികൾ".എന്നാൽ ഇന്ന് കാലം മാറി. ടിവിയുടെ മുൻപിലും കമ്പ്യൂട്ടറിന്റെ മുന്പിലുമായാണ് ഇന്ന് കുട്ടികൾ സമയങ്ങൾ ചിലവഴിക്കുന്നത്. അതിനാൽ തന്നെ അവരുടെ ശാരീരിക ഘടനയിൽ തന്നെ മാറ്റങ്ങൾ വന്നു എന്നുള്ളതാണ് സത്യം. അമിതമായ തടിയും രോഗങ്ങളും അവരെ കീഴടക്കുന്ന കാലമാണിത് .

 പഴയ ആ നല്ല നാളുകളിലെ ചില നാടൻ കളികളെ പരിചയപ്പെടാം.
 

അടിച്ചിട്ട് ഓട്ടം. (അണ്ട ഉണ്ട കളി)

സാറ്റ് കളി

ഇട്ടൂലി പാത്തൂലി

അം തിന്നൽ കളി

തലയിൽ തൊടീൽ

കുഴിപ്പന്തുകളി

ഡപ്പോകളി

കൊട്ടിയും പൂളും

പട്ടം പറത്തൽ

പടകളി

ആലവട്ടം

ദായക്കളി

കിളിത്തട്ടും പൂച്ചക്കണ്ണവും :: നാടൻ കളികൾ -1

ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് സ്കൂളിലും അവധിക്കാലത്തും  പലപലകളികൾ കളിച്ചിരുന്നു. അവയിൽ ചിലതൊക്കെ ഓർമ്മയിൽ നിന്ന് എഴുതുകയാണ്.

കിളിത്തട്ട് ,അണ്ടർ ഓവർ , അണ്ടിയേറ് (പറങ്കാണ്ടി ഏറ്) , സാറ്റ് , പൂച്ചക്കണ്ണം , കുട്ടിയും കോലും , കബിടി , കുക്കുടു , ഏറുപന്ത് , കുഴിപ്പന്ത് , സെവന്റീസ് , അടിച്ചോചാട്ടം , പോച്ചേ ചവിട്ട് , പുളിങ്കുരു ഞൊട്ട് , ഈർക്കിലു കളി , പാറകൊത്ത്(കല്ലുകൊത്ത്) , വട്ട്(ഗോലി) കളി , അക്ക് കളി , സെറ്റ്(വളപ്പൊട്ട് കൊണ്ട്) ....... ഇതൊക്കെയായിരുന്നു ആ കളികൾ

പൂച്ചക്കണ്ണം
 കളിക്കളം

ചിത്രത്തിൽ കാണുന്നതുപോലെയുള്ള സ്ഥലമാണ് പൂച്ചക്കണ്ണത്തിനുപയോഗി ക്കുന്നത്. ചതുരം വരച്ച് കോണോടു കോൺ ബന്ധിപ്പിക്കുന്നു. ഇതിന്റെ നാലു കൊണിലും നടുക്കും ഒരു വട്ടം വരയ്ക്കുന്നു. ഈ വട്ടം വരയ്ക്കുന്നത് ഉപ്പൂറ്റി ചതുരത്തിന്റെ കോണിൽ ഉറപ്പിച്ച് കാലിന്റെ പൊത്ത കറക്കിയാണ്. (തള്ളവിരൽ മണ്ണിൽ അമർത്തുകയും ചെയ്യും). ചതുരത്തിന്റെ നടുക്കും ഇങ്ങനെ വരയ്ക്കും. അഞ്ച് പേർക്കാണ് കളിക്കാവുന്നത്. നാലാള്‍ ചതുരത്തിന്റെ കോണിലും(A,B,C,D) ഒരാൾ (E) നടുക്കും നിൽക്കും. നടുക്ക് നിൽക്കുന്ന ആൾ പൂച്ച.(ഇങ്ങനെയാണ് ഓർമ്മ)


കളി

ചതുരത്തിന്റെ വശങ്ങളിൽ നിൽക്കുന്ന ആൾക്കാർ പരസ്പരം കൈ പിടിച്ച് കണ്ണം ചാടി മാറും. ഇങനെ ചാടി മാറുമ്പോൾ  നടുക്ക് നിൽക്കുന്ന ആൾക്ക് പെട്ടന്ന് ഒഴിവായി കിടക്കുന്ന വട്ടത്തിൽ കയറി നിൽക്കാം. നടുക്ക് നിൽക്കൂന്ന ആൾ കയറി നിന്ന കണ്ണത്തിലെ(ചിത്രത്തിലെ പച്ചവട്ടത്തിലെ) ആൾ നടുക്കത്തെ കണ്ണത്തിലേക്ക് മാറും.

A യും B യും കൈപിടിച്ച് കണ്ണം ചാടുമ്പോൾ നടുക്ക് നിൽക്കുന്ന E യ്ക്ക് A യുടയോ B യുടയോ കണ്ണത്തിൽ (പച്ച വട്ടത്തിൽ) ചാടിക്കയറി നിൽക്കാം. കണ്ണത്തിൽ A യുടയോ B യുടയോ കാൽ എത്തുന്നതിനു മുമ്പ് E അവിടെ നിൽക്കണം. നടുക്ക് നിൽക്കുന്ന ആൾക്ക് കോണോടു കോൺ വഴിയുള്ള ചാട്ടങ്ങൾ (ചുവന്ന വരയിൽ കൂടിയുള്ളത്) മാത്രമേ പാടുള്ളൂ. വശങ്ങളിൽ നിൽക്കുന്നവർക്ക് (പച്ചവട്ടത്തിൽ) വശങ്ങളിൽ കൂടിയും (നീല വര) കോണൊടു കോണും(ചുവന്ന വര)ചാടാം.

(ചതുരത്തിന്റെ കുറുകയും നെടുകയും വരവരച്ച്(മങ്ങിയ ചുവന്ന വര) അവിടെ കണ്ണം വരച്ച് കളിക്കാരുടെ എണ്ണം 7,9 എന്നിങ്ങനെ ആക്കാം. അങ്ങനെയാകുമ്പോൾ ചതുരത്തിന്റെ അകത്തെ വരകളിലൂടെ(ചുമപ്പും, മങ്ങിയ ചുമപ്പും വരകളിലൂടെ) നടുക്ക് നിൽക്കുന്ന ആൾക്ക് കണ്ണത്തിൽ കയറാം.)


അണ്ടിയേറ്(പറങ്ങാണ്ടിയേറ്)

കളി

മണ്ണിൽ വച്ചിരിക്കുന്ന പറങ്ങാണ്ടി കല്ലുകൊണ്ട് എറിഞ്ഞ്പരന്ന പാറക്കല്ലായിരിക്കും എറിയാനായി ഉപയോഗിക്കുന്നത് വരയ്ക്ക് അപ്പുറത്ത് എത്തിക്കുന്ന കളിയാണ് പറങ്ങാണ്ടിയേറ്. എറിഞ്ഞ് എത്ര പറങ്ങാണ്ടി വരയ്ക്ക് അപ്പുറത്ത് എത്തിക്കുന്നോ അത്രയും പറങ്ങാണ്ടി എറിയുന്ന ആൾക്കെടുക്കാം.

കളിയ്ക്കുന്നരീതി

കളിയിൽ പങ്കെടുക്കുന്നവർ ഓരോ പറങ്ങാണ്ടി(ഒന്നിൽ കൂടുതലും വയ്ക്കാം) മണ്ണൽപ്പം ഉയർത്തി അതിൽ താഴെ വീഴാത്ത പോലെ ഉറപ്പിച്ച് വയ്ക്കുന്നു. എറിയാനുള്ളവരുടെ ഊഴം (കളിക്കുന്നവരുടെ ക്രമം) ആദ്യം നിശ്ചയിക്കുന്നു. അതിനു ആദ്യം കളിക്കാൻ ഉപയോഗിക്കുന്ന കല്ല് (പറങ്ങാണ്ടി എറിയാനുള്ള കല്ല്) പറങ്ങാണ്ടി വെച്ചിരിക്കുന്നതിന്റെ മുന്നിലുള്ള വരയുടെ (ചിത്രത്തിലെ ചുവന്ന വര) അപ്പുറത്തേക്ക് എറുയുന്ന. വരയോട് അടുത്ത്(ചിത്രത്തിൽ കൈചൂണ്ടിയിരിക്കുന്ന ഭാഗം) കല്ല് വീഴ്ത്തുന്ന ആൾക്ക് ആദ്യം പറങ്ങാണ്ടി എറിയാം. വരയിൽ/വരയുടെ ഇപ്പുറത്ത കല്ല് വീഴുത്തുന്ന ആൾക്കാരുടെ ക്രമം(കല്ലെറിയാനുള്ള ക്രമം) അവസാനം ആയിരിക്കും.  ചുവന്ന വരയുടെ അപ്പുറത്ത് ആദ്യം കല്ല് എറുയുന്ന ആൾക്ക് ആദ്യം പറങ്ങാണ്ടി എറിയാം. കല്ലിന്റെ സ്ഥാനം പുറകോട്ട് മാറുന്തോറും പറങ്ങാണ്ടിയിൽ എറീയാനുള്ള ക്രമവും പുറകോട്ട് മാറും. അവർക്ക് ശേഷമാണ് വരയ്ക്ക് ഇപ്പുറം കല്ലിട്ടവർക്ക് പറങ്ങാണ്ടി എറിയാനുള്ള അവസരം.

ഓരോരുത്തർക്ക് ഓരോ അവസരമേ പറങ്ങാണ്ടി എറിയാൻ കിട്ടൂ. കല്ലെറിഞ്ഞ് മണ്ണിൽ വെച്ചിരിക്കുന്ന പറങ്ങാണ്ടി അതിനു പുറകിലുള്ള വരയുടെ (ചിത്രത്തിലെ നീലവര) പുറകിൽ എത്തിക്കണം. വരയ്ക്ക് അപ്പുറം പോകുന്ന പറങ്ങാണ്ടി എറിയുന്ന ആൾക്ക് കിട്ടൂം. വരയ്ക്ക് ഇപ്പുറം വീഴുന്ന പറങ്ങാണ്ടി വീണ്ടൂം മണ്ണിൽ വെക്കും. ഇങ്ങനെ എല്ലാ പറങ്ങാണ്ടിയും എറിഞ്ഞ് വരയ്ക്ക് അപ്പുറത്ത് എത്തിക്കുമ്പോൾ കളി അവസാനിക്കുന്നു. ചിലപ്പോൾ ആദ്യം എറിയുന്ന രണ്ടോ മൂന്നോ പേരോടെ കളി അവസാനിക്കും.(പിന്നാലെ ഉള്ളവർക്ക് എറിഞ്ഞു വീഴ്ത്താൻ പറങ്ങാണ്ടി ഉണ്ടാവില്ല)

കിളിത്തട്ട്
കളിക്കളം
ചിത്രത്തിൽ കാണുന്നതുപോലെയുള്ള ചതുരക്കളമാണ് 'കിളിക്കണ്ണ'ത്തിനുപയോഗിക്കുന്നത്. ചതുരത്തിന്റെ നടുക്കൂടെ ഒരു വര വരച്ച് അതിനെ രണ്ട് ഭാഗമാക്കുന്നു.(രണ്ട് കൊളം).പിന്നെ കളിക്കാരുടെ എണ്ണത്തിനു അനുസരിച്ച് കളം/തട്ട്(റോ) തിരിക്കുന്നു.(ചിത്രത്തിലെ നീലവരകൾ).ഇതിൽ ആദ്യത്തെ തട്ട്(റോ, ചിത്രത്തിൽ തട്ട് A) മറ്റുള്ള തട്ടിനെക്കാൾ വലുതായിരിക്കും.
കളി 
കളിക്കുന്നവരെ തുല്യ അംഗങ്ങളുള്ള രണ്ട് ടീമായി തിരിക്കുന്നു.(ടീം X , Y). കളിക്കാരുടെ എണ്ണത്തിനൂ അനുസരിച്ച് തട്ട് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. തട്ട് താക്കുന്നവരുടെ(തട്ടിൽ നിൽക്കുന്നവരുടെ) ടീമും , ഉപ്പ് ചാടൂന്നവരുടെ ടീമും എന്നിങ്ങനെ രണ്ട് ടീം ആയിരിക്കും.

കളിതുടങ്ങുമ്പോൾ തട്ട് താക്കുന്നവരുടെ ടീം തട്ടിൽ നിൽക്കും. (നീല വരയും നീല മനുഷ്യരും). ആദ്യത്തെ വരയിൽ നിൽക്കുന്ന ആളെകിളി എന്നാണ് പറയുന്നത്. മറ്റുള്ളവർ തട്ടിൽ നിൽക്കുന്നവർ. ആ വരകളിൽ കൂടി ചലിക്കാൻ മാത്രമേ വരകളിൽ നിൽക്കുന്നവർക്ക് അവകാശം ഉള്ളൂ. ടീം X ആണ് തട്ട് താക്കുന്നതെങ്കിൽ(നീല വരയിൽ നിൽക്കൂന്നത്) ആടീമിന്റെ കിളി(ചുവന്ന കളർ) 'തട്ട് റെഡിയാണോ' എന്ന് വിളിച്ചു ചോദിക്കും. മറ്റുള്ളവർ വരയിൽ തയ്യാറായി നിൽക്കുകയാണങ്കിൽ 'റെഡി' എന്ന് വിളിച്ചു പറയും. ഈ സമയം ടീം Y യിൽ ഉള്ളവർ ചതുരത്തിന്റെ അകത്ത് കയറാതെ പുറത്ത് കിളിയുടെ മുന്നിൽ വരയ്ക്കു മുന്നിലായി നിൽക്കും. 'തട്ട് റെഡിയെങ്കിൽ പാസ്' എന്ന് കൈ അടിച്ചു കൊണ്ട് കിളി വിളിച്ചു പറയും. ഉടൻ തന്നെ ടീം Y യിൽ ഉള്ളവർ കിളിയുടെ അടികൊള്ളാതെ ആദ്യ കളം ചാടി ചാടി ഓരോ കളത്തിൽ തട്ട് താഴ്ത്തി നിൽക്കുന്നവരുടെ കൈയ്യിൽ നിന്ന് അടി വാന്ങതെ അവരെ വെട്ടിച്ച് അടുത്ത കളത്തിൽ ചാടി അവസാന കളവും കഴിഞ്ഞ് പുറത്ത് 'കിളിക്കണ്ണം'ചാടും. കിളിക്കണ്ണം ചാടാൻ തയ്യാറായി നിൽക്കുന്നവരെ ചപ്പ് എന്നാണ് പറയുന്നത്. കിളിക്കണ്ണം ചാടൂന്ന 'ചപ്പ്' തിരിച്ചു കയറുമ്പോൾ 'ഉപ്പ്' എന്നാണ് വിളിക്കപ്പെടൂന്നത്.

വിശദമായി
തട്ട് റെഡിയാണങ്കിൽ പാസ്' എന്ന് കിളി പറയുന്നടനെ എതിർ ടീമിലുള്ളവർ കളം എറങ്ങാൻ തുടങ്ങും. തട്ട് ഇറക്കുമ്പോൾ തന്നെ തങ്ങൾ ആരെയാണ് പിടിക്കുന്നതന്ന്/നോക്കുന്നതെന്ന് തട്ടിൽ നിൽക്കുന്നവർ പരസ്പരം ഒരു ധാരണയിൽ എത്തിയിരിക്കും. കളം ഇറങ്ങി വരുന്നവരെ അതിനനുസരിച്ച് തട്ടിൽ നിൽക്കുന്നവർ നോക്കും. തട്ടിൽ നിൽക്കുന്നവർക്ക് തങ്ങൾ നിൽക്കുന്ന വരയിൽ (നീല) കൂടി മാത്രമേ ചലിക്കാൻ സാധിക്കൂ. ചപ്പുകൾക്കും(കിളിക്കണ്ണം ചാടാൻ വരുന്നവർക്ക്) ഉപ്പുകൾക്കും(ഉപ്പ് ചാടാൻ വരുന്നവർക്കും) വരയിൽ ചവിട്ടാൻ അവകാശം ഇല്ല. മുന്നിലേക്ക് പോയ കളത്തിൽ നിന്ന് പുറകിലേക്കൂള്ള കളത്തിലേക്കൂം വരാൻ പറ്റില്ല.

കിളിക്കണ്ണം ചാടാൻ പോകുന്ന 'ചപ്പു'കൾക്ക് A,B,C,D,E,.. എന്ന ക്രമത്തിലുള്ള തട്ടും , ഉപ്പ് ചാടാൻ പോകുന്ന 'ഉപ്പു'കൾക്ക് ...,E,D,C,B,A എന്ന ക്രമത്തിലുള്ള തട്ടിലുള്ള കയറ്റവുമോ സാധിക്കൂ.

കിളിയുടെ അടി കിട്ടാതെ വേണം 'ചപ്പു'കൾ തട്ട് ഇറങ്ങേണ്ടത്. കളിക്കളത്തിന്റെ വശങ്ങളിലൂടയും നടുഭാഗത്തൂടയും(ചിത്രത്തിലെ ചുവന്ന വരഭാഗങ്ങൾ) കിളിക്ക് സഞ്ചരിക്കാം. മാത്രമല്ല ഈ ചുവന്ന വരയിൽ നിന്ന് എത്തി മറ്റ് തട്ടുകളിൽ നിൽക്കുന്ന എതിർ ഭാഗത്തെ കളിക്കാരെ(ചപ്പ്/ഉപ്പ്) അടിക്കാൻ കിളിക്ക് അവകാശം ഉണ്ട്. ഇങ്ങനെ അടിച്ചാൽ അടി കിട്ടൂന്ന ആളിന്റെ ടീം ഔട്ടായി 'തട്ട് ഇറക്കി' കൊടുക്കണം.


കിളിക്കണ്ണം ചാടൽ
ഇങ്ങനെ കിളിയുടെ അടി കിട്ടാതെയും തട്ടിൽ നിൽക്കുന്നവരുടെ(നീല വരയിൽ) അടി കിട്ടാതയും വേണം 'ചപ്പു'കൾ (ഉപ്പുകളും) കളം ചാടാൻ. താൻ പിടിച്ചിരിക്കുന്ന(തന്റെ കളത്തിൽ നിൽക്കുന്ന) ആൾ താൻ നിൽക്കുന്ന വരചാടി അപ്പുറത്തെ കളത്തിലേക്ക് പോകുമ്പോൾ മാത്രമേ വരയിൽ നിൽക്കുന്ന ആൾക്ക് എതിർ ടീമിലെ കളിക്കാരനെ അടിക്കാൻ പറ്റൂ.വര ചാടികഴിഞ്ഞിട്ട് അടിക്കാൻ പറ്റില്ല.
അതായത് B തട്ടിൽ നിൽക്കുന്ന ആൾക്ക് താൻ പിടിച്ചിരിക്കുന്ന ആൾ C തട്ടിലെക്ക് ചാടുന്നടനെ അടിക്കാനെ സാധിക്കൂ. അടികിട്ടിയാൽ അടി കിട്ടൂന്ന ആളിന്റെ ടീം ഔട്ടായി 'തട്ട് ഇറക്കി' കൊടുക്കണം. വര ക്രോസ് ചെയ്യുമ്പോൾ മാത്രമേ അടിക്കാൻ പാടുള്ളൂ. തട്ടിന്റെ വരയിൽ നിൽക്കുന്ന കളിക്കാരനെ വെട്ടിക്കാൻ തട്ടിൽ നിൽക്കുന്ന 'ചപ്പിനു' ആ തട്ടിൽ ചാടാൻ പൂർണ്ണ അവകാശം ഉണ്ട്. പക്ഷേ ചാട്ടത്തിൽ പുറകിലെ തട്ടിൽ ചവിട്ടിയാൽ ഫൗൾ ആകും. തട്ടിൽ ചാടൂമ്പോൾ കിളി കളത്തിന്റെ വശങ്ങളിലൂടയും നടുവിലൂടയും വന്ന് അടിക്കാതിരിക്കാൻ നോക്കുകയും വേണം.

ഇങ്ങനെ കിളിയുടയും തട്ടിൽ നിൽക്കുന്നവരുടയും അടി കിട്ടാതെ 'ചപ്പ്' 'കിളിക്കണ്ണം' ചാടിയാൽ ആ സമയം കിളി ആരെയെങ്കിലും തട്ടിൽ ഇറക്കാതെ പിടിച്ചു വെച്ചിട്ടൂണ്ടങ്കിൽ  ആളെ തട്ടിലേക്ക് ഇറക്കി വിടണം. (ചപ്പ് അവസാന തട്ടിൽ നിൽക്കുന്ന ആളെയും വെട്ടിച്ച് വെളിയിൽ വരുന്നതാണ് കിളിക്കണ്ണം ചാടൽ. ചപ്പ് കിളിക്കൺനം ചാടിയാൽ ഉടൻ'കിളിക്കണ്ണം' എന്ന് വിളിച്ചു പറയണം).
 


ഉപ്പ് ചാടൽ
കിളിക്കണ്ണം ചാടിയ ചപ്പിനെ 'ഉപ്പ്' എന്നാണ് പറയുന്നത്. കിളിക്കണം ചാടിയ ചപ്പ് ഉപ്പായി കളത്തിൽ തിരിച്ചു കയറി ഓരോരോ തട്ടിറക്കി നിൽക്കുന്നവരെയും(നീല ആളുകൾ) വെട്ടിച്ച് അടികിട്ടാതെ കിളിയെയും വെട്ടീച്ച് പുറത്ത് വന്നാൽ ആ ടീം വിജയിക്കും.വെളിയിൽ വരുമ്പോൾ"ഉപ്പേ" എന്ന് വിളിച്ചു പറയണം. തട്ടിറക്കി നിൽക്കുന്ന ടീമിനു ഒരു 'ഉപ്പ്' കടം ആയി. തോൽക്കുന്ന ടിം വിജയിക്കുന്ന ടീമിനു വീണ്ടൂം തട്ടിറക്കി നൽകണം.

ഉപ്പ് ചാടൂമ്പോൾ ഉപ്പും ചപ്പും ഒരു കളത്തിൽ വന്നാൽ ആ ടീം ഫൗളായി പുറത്താകും.(ഫൗളാകുന്നവർ തട്ടിറക്കി  നൽകണം). അതായത് ഉപ്പോ ചപ്പോ ഒരേ കളത്തിൽ (ഒരേ റോ ഒരേ കോളം) വരാൻ പാടില്ല. ചിത്രത്തിൽ ഉപ്പ് ചാടാൻ കിളിക്കണ്ണത്തിൽ നിൽക്കുന്ന ആൾക്ക് E തട്ടിൽ ചപ്പ് നിൽക്കുന്നിടത്തേക്ക്(ചുവന്ന വരയ്ക്ക് അപ്പുറത്തേക്ക്) ചെല്ലാൻ പാടില്ല. D തട്ടിൽ നിൽക്കുന്ന ആൾ തിരിഞ്ഞ് ഉപ്പിനെ പിടിക്കും. ഇയാളെ വെട്ടിച്ച് അടികിട്ടാതെ ഉപ്പ് E തട്ടിൽ നിന്ന് D തട്ടിൽ ചെന്നാൽ ആ തട്ടിലെ രണ്ട് ഭാഗത്തേക്കും ഉപ്പിനു ചലിക്കാം. D യിൽ നിന്ന് ഉപ്പിനു ചപ്പ് നിൽക്കാത്ത ഭാഗത്തേക്ക് കയറാം. C യിൽ നിന്ന് B യിലെക്ക് കയറണമെങ്കിൽ,(ഉപ്പും ചപ്പും ഒരുമിച്ച് വരാതിരിക്കാൻ) മൂലയോട് മൂല ചാടിക്കയറണം. (ചിത്രത്തിലെ മഞ്ഞ ആരോ നോക്കുക)
ഉപ്പും ചപ്പും ഒരുമിച്ച് ഒരു തട്ടിലെ ഒരേ ഭാഗത്ത് വരികയാണങ്കിൽ തട്ടിൽ നിൽക്കുന്ന ആൾക്ക്(തട്ടിറക്കീ നിൽക്കുന്ന ടീമിനു) 'ഉപ്പും ചപ്പും'(ഫൗൾ) വിളിക്കാം.ഫൗൾ ആകുന്ന ടീം എതിർ ടീമിനു തട്ടിറക്കി നൽകണം.

ദാ, ഇത്രയേ ഉള്ളൂ സംഭവം
ചുവന്ന വരയിൽ കൂടി വരുന്ന 'കിളി'യുടെ അടിയും തട്ടിൽ നിൽക്കുന്ന 'നീല ആൾക്കാരുടെയും' അടി ഒഴിവാക്കി തട്ട് ചാടി ചാടി 'ചപ്പ്' കിളിക്കണ്ണം ചാടണം.(ചിത്രത്തിലെ കിളിക്കണ്ണം ഭാഗം നോക്കുക) കിളിക്കണ്ണം ചാടുന്ന 'ചപ്പ്/ചപ്പുകൾ' തിരിച്ച് ഉപ്പ് ചാടാനായി കളത്തിൽ കയറുമ്പോൾ ഉപ്പാകും. 'ഉപ്പും ചപ്പും' ഫൗൾ ആകാതെ 'കിളി'യുടെ അടിയും തട്ടിൽ നിൽക്കുന്ന 'നീല ആൾക്കാരുടെയും' അടിയും ഒഴിവാക്കി തട്ട് ചാടി ചാടി കളി തുടങ്ങിയ ഭാഗത്തേക്കൂ തന്നെഇറങ്ങി(ചിത്രത്തിലെ 'ഉപ്പ്'ഭാഗം-മഞ്ഞവര നോക്കുക) തട്ടിൽ നിൽക്കുന്ന ടീമിനു 'ഉപ്പ്' കയറ്റണം.
(ചപ്പിന്റെയും ഉപ്പിന്റെയും സഞ്ചാര പഥമാണ് ചിത്രത്തിന്റെ വശത്ത് അമ്പടയാളം ഇട്ട് കാണീച്ചിരിക്കുന്നത്)

'ഉപ്പും ചപ്പും' ഫൗൾ , കയറിയ തട്ടിൽ നിന്നുള്ള പുറകോട്ടിറക്കം ഫൗൾ, കിളി/തട്ടിൽ നിൽക്കുന്നവരുടെ അടി എന്നിവ സംഭവിച്ചാൽ ഫൗൾ സംഭവിച്ച ടീം ഇപ്പോൾ തട്ടിറക്കിയ ടീമിനു തട്ടിറക്കി നൽകണം. ഈ പറഞ്ഞിരിക്കുന്ന മൂന്നും സംഭവിക്കാതെ 'ഉപ്പ്' ചാടുന്ന ടീം വിജയിക്കും.

 അണ്ടർ ഓവർ

കളിക്കളം

ഒരു വട്ടവും അതിനു മുമ്പിൽ കുറച്ച് അകലത്തിൽ ഒരു വരയും വരച്ചാൽ 'അണ്ടർ ഓവർ' കളിക്കാനുള്ള സ്ഥലം തയ്യാറായി.(ചിത്രം നോക്കുക)
കളി
ഈ വട്ടത്തിൽ പുറതിരിഞ്ഞ് നിന്ന് ഒരാൾ ഒരു ചെറിയ കമ്പ് പുറകോട്ട് എറിയുകയും ആ കമ്പ് ഒറ്റക്കാലിൽ ചാടി ചെന്ന് തട്ടി തട്ടി തിരിച്ച് വട്ടത്തിൽ എത്തിക്കുകയും ചെയ്യുന്നതാണ് 'അണ്ടർ ഓവർ'  


കളിയ്ക്കുന്നരീതി

കളിക്കുന്നവർ ആദ്യം കമ്പ് എറിയാനുള്ള ക്രമം നിശ്ചയിക്കുന്നു. കമ്പ് എറിയുന്ന ആൾ കമ്പുമായി വട്ടത്തിൽ മറ്റുള്ളവർക്ക് പുറം തിരിഞ്ഞ് നിൽക്കുന്നു. മറ്റുള്ളവർ വര്യ്ക്ക് പുറകിലായി നിൽക്കുന്നു. വട്ടത്തിൽ നിൽക്കുന്ന ആൾ "അണ്ടർ" എന്ന് പറയുമ്പോൾ മറ്റുള്ളവർ "ഓവർ"എന്ന് പറയും.ഇത് പറഞ്ഞ് കഴിയുമ്പോൾ വട്ടത്തിൽ നിൽക്കുന്ന ആൾ തന്റെ കൈയ്യിലെ ചെറിയ കമ്പ് പുറകോട്ട് പൊക്കി എറിയുന്നു. എറിയുന്ന കമ്പ് വരയ്ക്ക് അപ്പുറം പോകണം. അപ്പുറം പോയില്ലങ്കിൽ എറിയുന്ന ആൾ ഔവ്ട്ടാവുകയും അടുത്ത ആൾക്ക് എറിയാനുള്ള അവസരം കിട്ടുകയും ചെയ്യും.

വട്ടത്തിൽ നിൽക്കുന്ന ആൾ കമ്പ് പുറകോട്ട് എറിയുമ്പോൾ വരയ്ക്ക് പിന്നിൽ നിൽക്കുന്നവർക്ക് ആ കമ്പ് പിടിക്കാം. ഇങ്ങനെ കമ്പ് വരയ്ക്ക് പിന്നിൽ നിൽക്കൂന്നവർ പിടിച്ചാൽ കമ്പ് എറിയുന്ന ആൾ ഔവ്ട്ടാവുകയും കമ്പ് പിടിച്ച ആൾക്ക് കമ്പ് എറിയാനുള്ള അവസരം കിട്ടൂകയും ചെയ്യും.(ഇങ്ങനെ കമ്പ് പിടിച്ചാൽ, നേരത്തെ നിശ്ചയിച്ച കമ്പ് എറുയാനുള്ള ക്രമം നോക്കാതെ കമ്പ് പിടിച്ച ആൾക്കായിരിക്കും അവസരം). ഔട്ടായ ആൾ വരയ്ക്ക് പിന്നിൽ മറ്റുള്ളവരുടെ കൂടെ കമ്പ് പിടിക്കാനായി നിൽക്കണം.

വട്ടത്തിൽ നിൽക്കുന്ന ആൾ പുറകോട്ട് കമ്പ് എറിയുമ്പോൾ ആരും പിടിക്കാതയും വരയ്ക്ക് അപ്പുറത്തുമാണ് പോയതെങ്കിൽ കമ്പ് എറിഞ്ഞ ആൾ ഒറ്റക്കാലിൽ(ഒരു കാൽ മുട്ടിന്റെ അവിടെവെച്ച് മടക്കി പിടിക്കണം) ചാടി ചാടി ഈ കമ്പിന്റെ അടുത്ത് എത്തണം. എന്നിട്ട് കാലുകൊണ്ട് കമ്പിന്റെ പുറത്ത് ചവിട്ടണം. എന്നിട്ട് ഒറ്റക്കാലുകൊണ്ട് ആ കമ്പ് തട്ടി തട്ടി വട്ടത്തിന്റെകത്ത് എത്തിക്കണം.  കമ്പിൽ ചവിട്ടാൻ വരുമ്പോഴും കമ്പ് തട്ടിക്കൊണ്ട് പോകുമ്പോഴും മടക്കി പിടിച്ചിരിക്കുന്ന കാല്‍ നിലത്ത് കുത്തിയാൽ ഔട്ടാകും. അടുത്ത ആൾക്ക് കമ്പ് എറിയാനുള്ള അവസരം കിട്ടുകയും ചെയ്യും.

കമ്പ് തട്ടി വട്ടത്തിന്റെകത്തേക്ക് കൊണ്ടൂപോകുമ്പോൾ കമ്പ് തട്ടി വീഴ്ത്തുന്നത് വട്ടത്തിന്റെ വരയിൽ ആണങ്കിലും ആൾ ഔട്ടാകും. കമ്പ് വട്ടത്തിന്റെ വരയിൽ വീഴാതെ വേണം വട്ടത്തിന്റെകത്ത് എത്താൻ.

വട്ടത്തിന്റെ വെളിയിൽ നിന്ന് എവിടെ നിന്നാണോ അവസാനം കമ്പ് തട്ടി വട്ടത്തിനകത്തേക്ക് ഇട്ടത്, അവിടെ നിന്ന് വട്ടത്തിന്റെകത്ത് വീണ കമ്പിൽ ഒറ്റക്കാലിൽ തന്നെ ചാടി ചവിട്ടുകയും ചെയ്യണം. ഇങ്ങനെ ചെയ്താലേ പോയിന്റ് (പണം) കിട്ടൂ. ഇങ്ങനെ ചാടി ചവിട്ടാൻ കഴിഞ്ഞില്ലങ്കിലും ആൾക്ക് പോയിന്റൊന്നും കിട്ടാതെ ഔട്ടാവുകയും അടുത്ത ആൾക്ക് കമ്പ് എറിയാനുള്ള അവസരം കിട്ടൂകയും ചെയ്യും. പോയിന്റ് നേടികഴിഞ്ഞാൽ അയാൾക്ക് തന്നെ കളി തുടരാം. എന്നുവെച്ചാൽ ഈ ആൾക്ക് തന്നെയാണ് പിന്നയും(ഔട്ട് ആകുന്നതുവരെ) വട്ടത്തില്‍ നിന്ന് കമ്പ് എറിയാനുള്ള അവസരം.

ദാ, ഇത്രയേ ഉള്ളൂ സംഭവം
വട്ടത്തിൽ നിൽക്കുന്ന ആൾ പുറകോട്ട് എറിയുന്ന കമ്പ് വരയ്ക്ക് അപ്പുറത്ത് ചെന്ന് വീഴുമ്പോൾ വട്ടത്തിൽ നിൽക്കുന്ന ആൾ ഒറ്റക്കാലിൽ ചാടി വന്ന് ആ കമ്പിൽ ചവിട്ടണം. മറ്റേകാൽ കുത്താതെ തന്നെ കമ്പ് തിരിച്ച് തട്ടി തട്ടി വട്ടത്തിനകത്തെക്ക് കൊണ്ടു പോകണം. വട്ടത്തിനകത്ത് വീഴ്ത്തുന്ന കമ്പിൽ ചാടി ചവിട്ടിക്കഴിയുമ്പോൾ ആൾക്ക് ഒരു പോയിന്റ് കിട്ടും.

കളിയിലെ ഔട്ട് 
:: വട്ടത്തിൽ നിന്ന് എറിയുന്ന കമ്പ് വരയ്ക്ക് അപ്പുറം വീണീല്ലങ്കിൽ ഔട്ട്
:: വര്യ്ക്ക് അപ്പുറുത്ത് നിന്ന് കമ്പ് ആരെങ്കിലും പിടിച്ചാൽ ഔട്ട് (കമ്പ് എറിയാനുള്ള അടുത്ത അവസരം കമ്പ് പിടിക്കുന്ന ആൾക്ക്)
:: ഒറ്റക്കാലിൽ ചാടി കമ്പ് തിരികെ വട്ടത്തിൽ എത്തിക്കുന്നതിനു മുമ്പ് മുട്ടുവെച്ച് പൊക്കി പിടിച്ചിരിക്കുന്ന കാല്‍ നിലത്ത് കുത്തിയാൽ ഔട്ട്.
:: കമ്പ് തട്ടി തിരികെ വട്ടത്തിൽ എത്തിക്കുമ്പോൽ വട്ടത്തിന്റെ വരയിലാണ് വീഴുന്നതെങ്കിൽ ഔട്ട്.
:: കമ്പ് തട്ടി തിരികെ വട്ടത്തിൽ വീഴുമ്പോൾ അവസാനം തട്ടിയ സ്ഥലത്ത് നിന്ന് ഒറ്റക്കാലിൽ തന്നെ ചാടി വട്ടത്തിനകത്ത് കിടക്കുന്ന കമ്പിൽ ചവിട്ടാൻ പറ്റിയില്ലങ്കിൽ ഔട്ട്.


കളിയിലെ അപകട സാധ്യത

 കമ്പ് എറിയുമ്പോളും പിടിക്കുമ്പോഴും കണ്ണിൽ കൊള്ളാനുള്ള സാധ്യത.

     തൊട്ടുകളി

പെൺകുട്ടികൾ സംഘമായി ചേർന്ന് വട്ടത്തിലിരുന്ന് കളിക്കുന്ന കളിയാണ് തൊട്ടുകളി. ഒരു കുട്ടിയൊഴിച്ചുള്ളവരെല്ലാം കൈപ്പടങ്ങൾ മലർത്തി നിലത്തുവയ്ക്കും. കൈ വയ്ക്കാത്ത കുട്ടി തന്റെ കൈ ചുരുട്ടിപ്പിടിച്ചുകൊണ്ട് 'അത്തളി-ഇത്തളി-പറങ്കിത്താളി-സിറ്റുമ-സിറ്റുമ-സ' എന്നു പാടിക്കൊണ്ട് മറ്റു കുട്ടികളുടെ കൈപ്പടങ്ങളിൽ കുത്തും. 'സ' പറഞ്ഞുകൊണ്ടുള്ള കുത്തുകൊള്ളുന്നയാൾ കൈപ്പടം കമഴ്ത്തണം. ഒരു ചുറ്റു കഴിഞ്ഞ് പിന്നെയും അതേ കയ്യിൽ കുത്തു കിട്ടിയാൽ ആ കൈ പിൻവലിക്കണം. ഇങ്ങനെ രണ്ടുകയ്യും പിൻവലിക്കുന്ന ആൾ കളിയിൽ നിന്നു പിന്മാറണം. അവസാനം ബാക്കിയാകുന്ന ആൾ 'കാക്ക'ആകും. കാക്കയ്ക്കു പിടികൊടുക്കാതെ മറ്റുള്ളവർ ഓടും. അവരെ തൊടുവാനായുള്ള കാക്കയുടെ ഓട്ടമാണ് കളിയുടെ അടുത്ത ഘട്ടം. 'കാക്ക' എന്ന പേര് തെക്കൻ കേരളത്തിലെ തൊട്ടുകളിയിലില്ല. വായ്ത്താരി പറഞ്ഞോ, ഒന്നേ രണ്ടേ എന്ന് എണ്ണിയോ ഓരോരുത്തരെയായി പുറത്താക്കിയശേഷം പുറത്താകാതെ നില്ക്കുന്ന ആൾ മറ്റുള്ളവരെ തൊടാൻവേണ്ടി ശ്രമിക്കുക എന്നതാണ് അവിടത്തെ രീതി. ഒരു കാൽ മടക്കിവച്ചു ചാടിക്കൊണ്ട് മറ്റുള്ളവരെ തൊടാനായി ശ്രമിക്കുന്ന തരം തൊട്ടുകളിയും തെക്കൻ കേരളത്തിലുണ്ട്. ഇതിന് കൊന്നിത്തൊട്ടുകളി എന്നാണ് പറയുന്നത്. തൊട്ടുകളി മൈതാനത്തിലും പറമ്പിലുമെന്നപോലെ കുളത്തിലും മറ്റും കളിക്കുന്ന പതിവും തെക്കൻ കേരളത്തിലുണ്ട്. മുങ്ങിയും നീന്തിയും തൊടാൻ വരുന്നയാളിൽനിന്ന് മാറിമാറിപ്പോവുകയാണ് ഇതിൽ ചെയ്യുന്നത്

ഈർക്കിൽ കളി

തെങ്ങിന്റെ ഈര്‍ക്കിലുകള്‍ ഉപയോഗിച്ച് കുട്ടികൾ കളിക്കുന്ന ഒരു നാടൻകളിയാണ് ഈർക്കിൽ കളിനൂറാംകോൽ, റാണിയും മക്കളും എന്നീ പേരുകളിലും ചില പ്രദേശങ്ങളിൽ ഈ കളി അറിയപ്പെടുന്നു. രണ്ടോ അതിലധികമോ പേർ തറയിൽ ഇരുന്നാണ് കളിക്കുക.വളരെ സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമായ ഈ കളി കാറ്റടിക്കാത്ത മുറിക്കകത്തും കോലായിലും വച്ചാണ് സാധാരണ കളിക്കുക.

കളിക്കുന്ന രീതി

വ്യത്യസ്ത നീളങ്ങളിലുള്ള മൂന്നുതരം ഈർക്കിലുകളാണ് ഈ കളിയിൽ ഉപയോഗിക്കുന്നത്. നാലിഞ്ചോളം നീളത്തിലുള്ള പത്ത് എണ്ണവും. ആറിഞ്ചോളം നീളത്തിൽ രണ്ടെണ്ണവും പത്തിഞ്ചോളം വലിപ്പമുള്ള ഒരീർക്കിലുമാണ് കളിക്കു വേണ്ടത്.ഓരോ തരം ഈർക്കിലിനും വ്യത്യസ്ത വിലയാണുള്ളത്. ചെറിയ ഈർക്കലിനു 10-ഉം ഇടത്തരത്തിനു 50-ഉം ഏറ്റവും വലിയ ഒരു ഈർക്കലിനു 100-ഉം ആണ് വില.
ഈ ഈർക്കിലുകൾ പകുത്ത് കുരിശുരൂപത്തിൽ പിടിച്ച് നിലത്തേക്ക് ചെറിയ ശക്തിയിൽ ഇടും. ചിതറിക്കിടക്കുന്ന ഈർക്കിലുകൾ മറ്റു ഈർക്കിലുകൾ അനങ്ങാതെ സൂക്ഷ്മതയോടെ ഓരോന്നായി എടുക്കണം. ഏറ്റവും വലിയ ഈർക്കിലിനു മുകളിൽ ഒരു ഈർക്കിലെങ്കിലും വന്നില്ലെങ്കിൽ ആ കളിക്കാരൻ അവസരം അടുത്ത കളിക്കാരനു കൈമാറണം. നിലത്ത് വീണിരിക്കുന്ന ഈർക്കലുകൾ ഓരോന്നായി മറ്റുള്ള ഈർക്കലുകൾ അനങ്ങാതെ എടുക്കണം.പുറത്തേക്ക് ഒറ്റയായി തെറിച്ചു വീണിരിക്കുന്ന ഈർക്കിലുകളെ ആദ്യം കൈക്കലാക്കുന്നു. പിന്നീട് ഏതെങ്കിലും ഈർക്കിൽ ഉപയോഗിച്ച് സൂക്ഷ്മതയോടെ മറ്റു ഈർക്കിലുകളെ ചിള്ളി മാറ്റി പുറത്തെടുക്കണം. കൂടെയുള്ള കളിക്കാർ ഈർക്കിൽ അനങ്ങുന്നുണ്ടോ എന്നു നിരീക്ഷിക്കും.അനങ്ങിയാൽ കളിനിർത്തി അടുത്തയാൾക്കു കളിക്കാം. അനങ്ങുന്നതുവരെ സ്വന്തമായി കിട്ടിയ ഈർക്കിലിന്റെ വില കൂട്ടി വെക്കും. മുഴുവൻ ഈർക്കിലുകളും എടുക്കാനായാൽ 300 വില ആ കളിക്കാരനു ലഭിക്കും.കളിയിൽ വിദഗ്ധനായാൽ ഉയരത്തിൽ നിന്നും, ശക്തിയിലും ഈർക്കിൽ കൂട്ടം താഴോട്ടിട്ട് ഏറ്റവും വലിയ ഈർക്കിലിനു മുകളിൽ ഒന്നോ രണ്ടൊ ഈർക്കിൽ മാത്രം വരുന്ന വിധം ചിതറി ഇടാനും മറ്റുള്ള ഈർക്കലുകൾ പരസ്പരം തൊടാതെ അകന്നു വീഴ്താനും സാധിക്കും.
നിബന്ധനകൾ
  • ഈർക്കിലുകൾ കുരിശുരൂപത്തിൽ പിടിക്കണം.
  • തറയിലേക്കിട്ടു ചിതറിക്കുമ്പോൾ 100 എന്ന ഈർക്കലിനു മുകളിൽ ഏതെങ്കിലും ഒരു ഈർക്കൽ ഉണ്ടായിരിക്കണം.
  • എല്ലാ ഈർക്കലും അനങ്ങാതെ എടുത്താൽ തുടർന്നു കളിക്കാം.

തലപ്പന്തു കളി


തെങ്ങോല ഉപയോഗിച്ചുള്ള പന്തുകൊണ്ടുണ്ടാക്കിയ ഒരു കളിയാണു തലപ്പന്തുകളിതലമപ്പന്തുകളി എന്ന പേരിലും അറിയപ്പെടുന്നു. ഓണക്കാലത്താണ് പൊതുവെ തലപ്പന്തുകളി നടത്തുന്നത്. പല സ്ഥലങ്ങളിലും വ്യത്യസ്തമായ കളിനിയമങ്ങളാണ് നിലവിലുള്ളത്. ഒരാൾ കളിക്കുമ്പോൾ മറ്റുള്ളവർ മറുപുറത്ത് നില്ക്കും. അതിനെ 'കാക്കുക' എന്നാണ് പറയുന്നത്. ഒരു കല്ല് ( സ്റ്റമ്പ്) നിലത്ത് കുത്തി നിർത്തി അതിനടുത്തു നിന്നാണ് കളിക്കുന്നത്. ഈ കല്ലിനെ "ചൊട്ട" എന്നു ചിലയിടങ്ങളിൽ പറയും. എറിയുന്ന പന്ത് നിലം തൊടാതിരിക്കുമ്പോൾ മറു ഭാഗക്കാർ പിടിച്ചെടുക്കുകയാണെങ്കിൽ കളിക്കാരന് കളി നഷ്ടപ്പെടും. പന്ത് നിലം കുത്തി വരുമ്പോൾ പിടിച്ചെടുത്തിട്ട് ചൊട്ടയിലെറിഞ്ഞു കൊള്ളിച്ചാലും അയാളുടെ കളി തീരും. കളിക്കാരൻ പല രീതിയിൽ പന്തെറിഞ്ഞ് ഒരു 'ചുറ്റു' പൂർത്തിയാക്കണം. നാടു നീങ്ങിക്കൊണ്ടിരിക്കുന്ന ഇത്തരം വിനോദങ്ങൾ അപൂർവ്വമായെങ്കിലും ഇപ്പോഴും നാട്ടിൻ പുറങ്ങളിൽ കളിക്കാറുണ്ട്.
കളിയുടെ രീതി
അഞ്ചോ ആറോ ആളുകൾക്ക് കളിക്കാം. ഒറ്റക്കൊറ്റക്ക് കളിക്കുന്നതായതു കൊണ്ട് ആളുകളുടെ എണ്ണം പ്രശ്നമില്ല. ആദ്യം ഒരാൾ കളി ആരംഭിക്കുന്നു. ചൊട്ടക്ക് മുന്നിൽ പുറം തിരിഞ്ഞ് നിന്ന് ഇടതു കൈയ്യിൽ നിന്ന് വലതു കൈയിലേക്ക് തട്ടിക്കൊടുത്ത് വലതു കൈ കൊണ്ട് തലക്ക് മുകളിലൂടെ തലമ്മ ഒന്ന് എന്ന് പറഞ്ഞ് അടിക്കണം. ചുറ്റുഭാഗത്തും പന്ത് പിടിക്കാനിരിക്കുന്നവരുടെ കണ്ണ് വെട്ടിച്ചായിരിക്കണം അടി. പിടിച്ചാൽ ഔട്ട്. പിടിച്ചില്ലെങ്കിൽ പന്ത് വീണ സ്ഥലത്തുനിന്ന് സ്റ്റമ്പിലേക്കെറിയണം. സ്റ്റമ്പിൽ തട്ടിയാലും ഔട്ട്. ഇനി കൈയിൽ തട്ടുകയും പിടിക്കാനാവാതെ നിലത്തു വീഴുകയും ചെയ്താൽ സ്റ്റമ്പിന് നേരെ നിന്ന് എറിയാം.ഔട്ടായില്ലെങ്കിൽ തലമ്മ രണ്ടും ശേഷം മൂന്ന് അടിക്കാം. പിന്നീട് താഴെ കാണൂന്ന ക്രമത്തിൽ 3 അടികൾ വീതമുള്ള ഓരോ റൗണ്ടുകളാണ്.

എറിയുന്ന വിധങ്ങൾ

  • തലമ
  • ഒറ്റ
  • ഇരട്ട
  • ഊര
  • കള്ളൻ
  • ചുണ്ടിറുക്കി
  • തൊഴുതുകളി
  • തപ്പോട്ടി
  • നിട്ട
  • പൊട്ടൻ- എന്നിങ്ങനെയാണ്.  
 ചെമ്പഴുക്കാക്കളി
''ആര്‍ കൈയിലാര്‍ക്കൈയിലോ മാണിക്യ ചെമ്പഴുക്കാ ഓടുന്നുണ്ടോടുന്നുണ്ടേ ആ മാണിക്യചെമ്പഴുക്ക''എന്ന് തുടങ്ങുന്ന പാട്ട് ഈ കളിയുടേതാണ്. കളിക്കാര്‍ വട്ടത്തിലിരിക്കുന്നു. ഒരു കുട്ടിയെ കണ്ണുകെട്ടി വട്ടത്തിനു നടുവില്‍ നിര്‍ത്തും. ഒരു അടയ്ക്കയോ അല്ലെങ്കില്‍ നിറമുള്ള മറ്റെന്തെങ്കിലും സാധനമോ കണ്ണുകെട്ടിയ കുട്ടി കാണാതെ മറ്റു കുട്ടികള്‍ കൈമാറും. സാധനം ആരുടെ കൈയിലാണെന്ന് കണ്ണുകെട്ടിയ കുട്ടി കണ്ടെത്തണം. കണ്ടെത്തിയാല്‍ പഴുക്ക കൈയിലുള്ള കുട്ടിയാണ് പിന്നീട് നടുവില്‍ നില്‍ക്കേണ്ടത്.

ഡൈസ് കളി 


അമ്മാനക്കളി

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും കളിയാണിത്. അമ്മാനക്കുരുവാണ് ഇതിന് ഉപയോഗിക്കുക. അത് കിട്ടിയില്ലെങ്കില്‍ മരംകൊണ്ടോ ലോഹംകൊണ്ടോ അമ്മാനം ഉണ്ടാക്കും. ഇത് മേലോട്ട് എറിഞ്ഞുകൊണ്ടേയിരിക്കുന്നതാണ് കളി. കൂടുതല്‍ സമയം കൈയില്‍വെച്ചുപോവുകയോ താഴെ വീണുപോവുകയോ ചെയ്താല്‍ കളിയില്‍നിന്ന് പുറത്താകും, അമ്മാനമാടുമ്പോള്‍ പാടുന്ന പാട്ടാണ് അമ്മാനപ്പാട്ട്. സ്വാധീനമാക്കി ഇഷ്ടംപോലെ പെരുമാറുക എന്ന അര്‍ഥത്തില്‍ 'അമ്മാനമാടുക' എന്നത് ഒരു ശൈലിയുമാണ്.

കണ്ണാംപൊത്തിക്കളി

ശ്രദ്ധയും അന്വേഷണബുദ്ധിയും വേണ്ട ഒരു കളിയാണിത്. ചെറിയ ഒരു ഇലക്കീറെടുത്ത് ഒരു കുട്ടിയുടെ കൈക്കുള്ളില്‍ വച്ച് മണ്ണുകൊണ്ടു മൂടും. പിന്നീട് ആ കുട്ടിയുടെ കണ്ണുകള്‍ പൊത്തിപ്പിടിച്ച് തിരിച്ചും മറിച്ചും പല ഭാഗത്തേക്കായി നടത്തിക്കും.
''കണ്ണാംപൊത്തീലേ
കാട്ടിക്കുറിഞ്ചിലേ
ഞാന്‍ വിട്ട കള്ളനെ
ഓടിച്ചാടി പിടിച്ചോണ്ടുവാ''
എന്നു പാടിക്കൊണ്ടാണ് കുട്ടിയെ നടത്തിക്കുക. ഇതിനിടയില്‍ കൈയിലെ മണ്ണും ഇലയും എവിടെയെങ്കിലും ഉപേക്ഷിപ്പിക്കും. പിന്നീട് കുട്ടിയെ കളി തുടങ്ങിയ സ്ഥലത്തുതന്നെ എത്തിച്ച് കണ്ണു തുറക്കാന്‍ അനുവദിക്കും. കുട്ടി ഈ ഇല കണ്ടെത്തുന്നതാണ് കളി.


Kutiyattam (Koodiyattam) Performance 'Balivadham'

തൃശൂര്‍ പൂരം

 

കേരളത്തിൽ കണ്ടുവരുന്ന കലാരൂപങ്ങൾ

മുസ്ലീം കലാരൂപങ്ങൾ

ക്രിസ്ത്യൻ കലാരൂപങ്ങൾ

 കേരളത്തിലെ നാടൻപാട്ടുകൾ
തന്നാട്ടുഭാഷയുടേയും സാഹിത്യത്തിന്റേയും പ്രകൃത്യാലുള്ള ശുദ്ധിയും കാവ്യഭംഗിയും പ്രസരിക്കുന്ന തനതു സംഗീതരൂപങ്ങളാണ് നാടൻപാട്ടുകൾ. ഭാഷയുടേയും സാഹിത്യത്തിന്റേയും എന്നതിലുപരി ഇവ സംസ്കാരത്തിന്റെ കൂടി ചിഹ്നങ്ങൾ ആകുന്നു. ഒന്നിലധികം ആളുകൾ ചേർന്ന് രചിച്ചവയോ പല കാലഘട്ടങ്ങളിലൂടെ പരിണാമം നടന്നുകൊണ്ടിരുന്നതോ ആണ് മിക്ക നാടൻ പാട്ടുകളും. ഉപരിവർഗ്ഗത്തിന്റെ കർശനമായ വ്യാകരണസംഹിതകളിലും ച്ഛന്ദശ്ശാസ്ത്രനിയമങ്ങളിലും ഒതുങ്ങിക്കിടക്കാതെ, മിക്കവാറും സർവ്വതന്ത്രസ്വതന്ത്രമായി രൂപപ്പെട്ടുവന്ന ഇത്തരം പാട്ടുസംസ്കാരം ജനസാമാന്യത്തിന്റെ നിത്യവൃത്തിയും പ്രകൃതിയുമായി നിലനിന്നിരുന്ന ഗാഢമായ ബന്ധത്തെ ചൂണ്ടിക്കാണിക്കുന്ന ഏറ്റവും നല്ല ചരിത്രപഠനസാമഗ്രികൾ കൂടിയാണു്.


വടക്കൻപാട്ടും തെക്കൻപാട്ടും

കന്യാകുമാരി മുതൽ തുളുനാടുവരെ വ്യാപിച്ചുകിടന്ന പഴയ കേരളനാട്ടിൽ പ്രചരിതമായ, മുഖ്യമായും വീരഗാഥകളായി കണക്കാക്കാവുന്ന നാടൻ പാട്ടുകളെ പൊതുവേ തെക്കൻ പാട്ടെന്നും വടക്കൻ പാട്ടെന്നും രണ്ടായി തിരിക്കാം. ഗുണ്ടർട്ടിന്റെ നിഘണ്ടുവിലാണു് “തെക്കൻ” എന്ന പ്രയോഗം കേരളത്തെ സംബന്ധിച്ച് ആദ്യമായി കണ്ടെടുക്കാവുന്നതെങ്കിലും, അതിനും ഒട്ടുമുമ്പു തന്നെ ഇത്തരം ദിങ്നാമവിഭജനം ഭാഷയിലുണ്ടായിരുന്നു എന്നു വ്യക്തമാണു്. അതേ സമയം, കിഴക്കൻപാട്ട്, പടിഞ്ഞാറൻപാട്ട് തുടങ്ങിയ രീതിയിൽ മലയാളത്തിലെ പാട്ടുകളെ ഒരു കാലത്തും വേർതിരിച്ചുകണ്ടിട്ടില്ല. ഇടക്കാലത്തെ കൊച്ചി രാജ്യത്തെ ഏകദേശം മദ്ധ്യഭാഗമായി തീരുമാനിച്ച് ജനസാമാന്യം സ്വയം കേരളദേശത്തിനു് തെക്കും വടക്കും ഭാഗങ്ങൾ തീരുമാനിച്ചിരിക്കാനാണു് ഇട. വരമൊഴിയിലായാലും വമൊഴിയിലായാലും, ഈ രണ്ടു ഭൂവിഭാഗങ്ങളും തമ്മിൽ ഭാഷയിൽ വ്യക്തമായ പ്രയോഗവ്യത്യാസമുണ്ടായിരുന്നു. തെക്കൻ മലയാളത്തിൽ തമിഴിന്റെ സമ്പർക്കപ്രസരം താരതമ്യേന കൂടുതലുണ്ടു്. അതേ ലക്ഷണങ്ങൾ തെക്കൻ പാട്ടുകളിലും കാണാവുന്നതാണു്.

കൃഷിപ്പാട്ട്

സർപ്പപാട്ട്

യാത്രക്കളിപ്പാട്ട്

തുയിലുണർത്തുപാട്ട്

ഭദ്രകാളിപാട്ട്

കുത്തിയോട്ടപാട്ട്

ബ്രാഹ്മണിപാട്ട്

വിനോദപാട്ട്

ചാറ്റുപാട്ട്

അരവുപാട്ട്

സങ്കടപാട്ട്

ഓണപ്പാട്ട്

കേരളത്തിൽ ഓണക്കാലങ്ങളിൽ പണ്ടുകാലത്ത് ഗ്രാമങ്ങൾ തോറും കുട്ടികളൂം മുതിർന്നവരുമെല്ലാം പാടിയിരുന്ന പാട്ടുകളെയാണ് ഓണപ്പാട്ടുകൾ എന്ന് വിശേഷിപ്പിയ്ക്കുന്നത്. ഓണക്കളികളുടെ ഭാഗമായാണ് ഇത്തരം ഓണപ്പാട്ടുകൾ നിലനിന്നിരുന്നത്. കാർഷികവൃത്തി ചെയ്ത് ജീവിച്ചിരുന്ന ഇവിടുത്തെ ഗ്രാമീണജനതയുടെ വിളവെടുപ്പിന്റെ കാലം കൂടിയായിരുന്നു ഓണം എന്നതിനാൽ തന്നെ ഈ പാട്ടുകൾക്കെല്ലാം കാർഷികവൃത്തിയോട് അഭേദ്യമായ ബന്ധം ഉണ്ടായിരുന്നു. തുമ്പി തുള്ളൽതിരുവാതിരക്കളി മുതലായവയെല്ലാം ഇത്തരത്തിൽ ഓണക്കളികളായി ഗ്രാമങ്ങൾ തോറും ആചരിച്ചിരുന്നു. ഓണക്കാലത്ത് വായ്മൊഴിയായി പാടിയിരുന്ന ചില പാട്ടുകൾ താഴെ കൊടുക്കുന്നു
  1. പൂ പൊലി പൊലി പൂവേ
നല്ലോരോണമുണ്ടല്ലോ പോന്നു വരുന്നു
ഓണം വന്നാലോ കുട്ടികൾക്കെല്ലാർക്കും
വേണം നല്ലൊരു പൂവും വട്ടി
പൂ പൊലി പൊലി പൂവേ
നല്ലോരോണമുണ്ടല്ലോ പോന്നു വരുന്നു
ഓണം വന്നാലോ ബാലൻമാര്ക്കെല്ലാര്ക്കും
വേണം നല്ലൊരു പന്തു കളി
പൂ പൊലി പൊലി പൂവേ
നല്ലോരോണമുണ്ടല്ലോ പോന്നു വരുന്നു
ഓണം വന്നാലോ പെണ്ണുങ്ങൾക്കെല്ലാർക്കും
വേണം നല്ലൊരു പാട്ടും കളീം
പൂ പൊലി പൊലി പൂവേ
നല്ലോരോണമുണ്ടല്ലോ പോന്നു വരുന്നു
ഓണം വന്നാലോ ആണുങ്ങൾക്കെല്ലാർക്കും
വേണം നല്ലൊരു ശീട്ടും പെട്ടി
പൂ പൊലി പൊലി പൂവേ
നല്ലോരോണമുണ്ടല്ലോ പോന്നു വരുന്നു
ഓണം വന്നാലോ തമ്പ്രാൻമാർക്കെല്ലാർക്കും
വേണം നല്ലൊരു കമ്പിത്തായം
പൂ പൊലി പൊലി പൂവേ
നല്ലോരോണമുണ്ടല്ലോ പോന്നു വരുന്നു

Nehru Trophy  Boat Race



കേരളം കേരളം...

Kerala Arts Promo video




Kerala has a vibrant tradition of artforms spanning over a thousand years. It is man's desire to influence and interact with the subtle forces of nature, created the rich heritage of artforms of Kerala. This led to an inexhaustible repertoire of art forms including classical arts, ritual arts, folk arts, tribal arts and more. All reflecting Kerala's unique history, customs and beliefs. Kathakali, Kuttityattam, Ottan Thullal, Mohiniyattam, Margam Kali, Oppana, Chavittu Nadakam, Theyyam, Padayani and many more...

  
ഓണപ്പൊട്ടൻ



ഗുളികൻ തെയ്യം


Kuttichathan Theyyam

2 comments: